"> കായവട്ടം | Malayali Kitchen
HomeFood Talk കായവട്ടം

കായവട്ടം

Posted in : Food Talk on by : Sandhya

ചേരുവകൾ

1. നേന്ത്രക്കായ – 1 1/2 എണ്ണം
2. നാളികേരം – 3/4 കപ്പ്
3. മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
4. മുളക് പൊടി – 1/4 ടീസ്പൂൺ
5. വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
6. കറിവേപ്പില
7. ഉപ്പ്

തയാറാക്കുന്ന വിധം

നേന്ത്രക്കായ നന്നായി കഴുകി തൊലിയോടു കൂടി വട്ടത്തിൽ നുറുക്കി വെള്ളത്തിൽ ഇട്ടു വയ്ക്കുക.

ഒരു പ്രഷർ കുക്കറിലേക്കു നുറുക്കി വച്ച കായ വെള്ളം ഇല്ലാതെ ഇട്ടു കൊടുത്ത് ഉപ്പ്, മഞ്ഞൾ പൊടി, മുളക് പൊടി എന്നിവ ചേർത്ത് ഇളക്കുക.

അതിലേക്കു വളരെ കുറച്ച് വെള്ളം (ഏകദേശം 3 അല്ലെങ്കിൽ 4 ടേബിൾ സ്പൂൺ) മാത്രം ചേർത്ത് ഇളക്കി അടച്ച് ഉയർന്ന തീയിൽ  ആവി വരുന്നതു വരെ വയ്ക്കുക.

ആവി വരുമ്പോൾ മുകളിൽ വെയിറ്റ് ഇട്ട് ഒരു വിസിൽ വരുന്നതു വരെ വേവിക്കുക. നാളികേരം 2 ടേബിൾ സ്പൂൺ വെള്ളം കൂടി ചേർത്തു കൈകൊണ്ടു നന്നായി തിരുമ്മി എടുക്കുക.

അതിലേക്കു കറിവേപ്പില കൂടി ചേർത്തു യോജിപ്പിക്കുക. വേവിച്ച കായയിലേക്കു നാളികേരം ചേർത്തിളക്കി നന്നായി ഒന്ന് തിളപ്പിക്കുക. അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി തീ അണയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *