"> കൂണ്‍ റോസ്റ്റ് | Malayali Kitchen
HomeFood Talk കൂണ്‍ റോസ്റ്റ്

കൂണ്‍ റോസ്റ്റ്

Posted in : Food Talk on by : Sandhya

ചേരുവകള്‍ :
•  കൂണ്‍ – 250 ഗ്രാം
•  സവാള(നീളത്തില്‍ അരിഞ്ഞത്) – പകുതി
•  പച്ചമുളക് – 1-2
•  കറിവേപ്പില – കുറച്ച്
•  മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
•  മല്ലിപ്പൊടി – 2 ടീസ്പൂൺ
•  മുളകുപൊടി -1 ടീസ്പൂൺ
•  ഗരം മസാലപ്പൊടി – 1/4 ടീസ്പൂൺ
•  കുരുമുളകു പൊടി – 1/4 ടീസ്പൂൺ
•  ഉപ്പ് – ആവശ്യത്തിന്
•  വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂൺ

തയാറാക്കുന്ന വിധം

കൂണ്‍ കഴുകിയെടുത്ത് അരിഞ്ഞു വയ്ക്കുക.ഒരു ചീനച്ചട്ടി സ്റ്റൗവില്‍ വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ സവാള ചേര്‍ത്തു വഴറ്റി പച്ചമുളകും കറിവേപ്പിലയും കൂടി ചേര്‍ത്തു വഴറ്റുക.  ശേഷം മഞ്ഞൾ പൊടിയും മല്ലിപ്പൊടിയും മുളകു പൊടിയും വഴറ്റി അരിഞ്ഞു വച്ച കൂണ്‍ ചേര്‍ത്തു നന്നായി യോജിപ്പിക്കുക. മസാലപൊടികളുമായി നന്നായി യോജിപ്പിച്ചതിനു ശേഷം ഉപ്പ് ചേര്‍ത്ത് ഇളക്കി വെള്ളം ഇറങ്ങി തുടങ്ങുമ്പോള്‍ 2 മിനിറ്റ് ചെറിയ തീയില്‍ അടച്ചു വച്ച് വേവിക്കുക. അതിനുശേഷം വെള്ളമുണ്ടെങ്കില്‍ വറ്റിച്ചെടുത്ത് ഗരം മസാല പൊടിയും കുരുമുളകു പൊടിയും ചേര്‍ത്തു നന്നായി യോജിപ്പിച്ച് സ്റ്റൗ ഓഫ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *