"> പാൽ പായസം | Malayali Kitchen
HomeFood Talk പാൽ പായസം

പാൽ പായസം

Posted in : Food Talk on by : Sandhya

ചേരുവകൾ

  • പായസം അരി – 1/2 ഗ്ലാസ്‌ (150 മില്ലി ഗ്ലാസ്‌ ) (അല്ലെങ്കിൽ മട്ട പൊടി അരി )
  • പഞ്ചസാര – 1 1/4 ഗ്ലാസ്‌
  • പാൽ – 1 ലിറ്റർ

തയാറാക്കുന്ന വിധം

പായസം അരി നന്നായി കഴുകിയ ശേഷം പ്രഷർ കുക്കറിൽ ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് ഉയർന്ന തീയിൽ 2 വിസിൽ വരെ വേവിച്ചെടുക്കുക. അതിനുശേഷം അടപ്പു തുറന്നു പാൽ, പഞ്ചസാര എന്നിവ ചേർത്തിളക്കി അടപ്പു അടച്ചു ഏറ്റവും താഴ്ന്ന തീയിൽ മിനിമം ഒരു മണിക്കൂർ വയ്ക്കുക. വിസിൽ വരാൻ തുടങ്ങുമ്പോൾ തീ അണച്ചു 10 മിനിറ്റ് മാറ്റി വയ്ക്കുക. വീണ്ടും തീ കത്തിച്ചു താഴ്ന്ന തീയിൽ കുക്ക് ചെയ്യുക. അങ്ങനെ ഒരു മണിക്കൂർ ആകുമ്പോഴേക്കും പായസം നന്നായി കുറുകി നല്ല പിങ്ക് നിറത്തിൽ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *