"> മത്തങ്ങ എരിശ്ശേരി | Malayali Kitchen
HomeFood Talk മത്തങ്ങ എരിശ്ശേരി

മത്തങ്ങ എരിശ്ശേരി

Posted in : Food Talk on by : Sandhya

  • മത്തങ്ങ – മുക്കാൽ കിലോഗ്രാം (തൊലി  ചെത്തി കഷ്ണങ്ങളാക്കി മുറിച്ചത്)
  • മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
  • മുളകുപൊടി – ഒരു ടീസ്പൂൺ

മത്തങ്ങ കഷ്ണങ്ങൾ നികക്കെ വെള്ളം ഒഴിച്ച് അൽപം മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തു വേവിച്ച് എടുക്കാം.

അരപ്പ് തയാറാക്കാൻ

തേങ്ങ – 2 കപ്പ് (ഒരു കപ്പ് അരയ്ക്കാൻ ഒരു കപ്പ് വറുക്കാൻ)
ജീരകം – 1/2 ടീസ്പൂൺ
കുരുമുളക് – 1 സ്പൂൺ
കറിവേപ്പില

ഒരുകപ്പ് തേങ്ങയിലേക്ക് അര സ്പൂൺജീരകം, ഒരു സ്പൂൺ കുരുമുളക്, കറിവേപ്പില എന്നിവ ചേർത്തു തരുതരുപ്പോടെ അരച്ച് എടുക്കാം.  (ആവശ്യമെങ്കിൽ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് അരയ്ക്കാം)വെന്ത മത്തങ്ങയിലേക്കു തേങ്ങാ അരച്ചത് ചേർത്തു യോജിപ്പിക്കാം. കുറുകി പോകാതിരിക്കാൻ അൽപം വെള്ളം ചേർക്കാം. ഇത് തിളച്ച ശേഷം അടുപ്പിൽ നിന്നും മാറ്റി വയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *