"> മുട്ട ബജി | Malayali Kitchen
HomeFood Talk മുട്ട ബജി

മുട്ട ബജി

Posted in : Food Talk on by : Sandhya

ചേരുവകൾ

• മുട്ട  –  6
• കടലമാവ് – 3/4 കപ്പ്
• വറുത്ത അരിപ്പൊടി- 1/4 കപ്പ്
• കറിവേപ്പില – ആവശ്യത്തിന്
• പച്ചമുളക് – 2
• ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
• കാശ്മീരി മുളകുപൊടി – 1 & 1/2 ടേബിൾസ്പൂൺ
• കുരുമുളകു പൊടി – 1 ടീസ്പൂൺ
• ഉപ്പ് – പാകത്തിന്
• കായം‌ – 2 ടേബിൾസ്പൂൺ (വെള്ളത്തിൽ അലിയിച്ചത്)
• ബേക്കിങ് സോഡ – 1/4 ടീസ്പൂൺ
• വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം 

മുട്ട ബജി തയാറാക്കാൻ വളരെ എളുപ്പമാണ്. ആദ്യം 6 മുട്ട വെള്ളം ഒഴിച്ച് നന്നായി വേവിച്ച് എടുക്കണം. നന്നായി വെന്തു വന്നിട്ടില്ലെങ്കിൽ മുട്ട തോട് പൊളിക്കുമ്പോൾ ആകെ പൊടിഞ്ഞു പോകും. അതുകൊണ്ട് നന്നായി വേവിക്കാൻ ശ്രദ്ധിക്കുക. തണുത്ത ശേഷം രണ്ടായി മുറിച്ചു വയ്ക്കാം.ഇനി ഇതിലേക്ക് ആവശ്യമായ മാവ് തയാറാക്കി എടുക്കണം. അതിനു വേണ്ടി ഒരു പാത്രത്തിലേക്കു കടലമാവ്, വറുത്ത അരിപ്പൊടി, കുറച്ച് കറിവേപ്പില അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കാശ്മീരി മുളകുപൊടി, കുരുമുളകു പൊടി, പാകത്തിന് ഉപ്പ്, കായം‌ അലിയിച്ചത്, ബേക്കിങ് സോഡ എന്നിവ ചേർത്തു  3/4 കപ്പ്  വെള്ളം കൂടി ഒഴിച്ച്  നന്നായി  കുഴച്ച് എടുക്കണം.  നല്ല കട്ടിയിൽ വേണം ബാറ്റർ തയാറാക്കാൻ. ബാറ്റർ ലൂസ് ആയി പോയാൽ മുട്ടയിൽ പിടിക്കില്ല. ദോശ മാവിനേക്കാൾ കട്ടിയിൽ മാവ് തയാറാക്കണം.

ഇനി ഒരു പാൻ ചൂടാക്കി അതിലേക്കു മുക്കി പൊരിക്കാൻ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. വെളിച്ചെണ്ണ ചൂടായി വന്നാൽ മുറിച്ചു വച്ചിരിക്കുന്ന മുട്ട ഓരോന്നായി എടുത്തു മാവിൽ നന്നായി മുക്കി തിളച്ചു കൊണ്ടിരിക്കുന്ന എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. എല്ലാ മുട്ടയും ഇങ്ങിനെ ചെയ്ത് എടുക്കുക. മുട്ട ബജി തയാറാക്കുമ്പോൾ എണ്ണയ്ക്കു നല്ല ചൂട് ഉണ്ടായിരിക്കണം. ബജി ഇട്ട ശേഷം ചൂട് നന്നായി കുറച്ചു വയ്ക്കുകയും വേണം. അല്ലെങ്കിൽ പെട്ടന്ന് കരിഞ്ഞു പോകും.

Leave a Reply

Your email address will not be published. Required fields are marked *