"> റാഗി പാൽ കൊഴുക്കട്ട | Malayali Kitchen
HomeFood Talk റാഗി പാൽ കൊഴുക്കട്ട

റാഗി പാൽ കൊഴുക്കട്ട

Posted in : Food Talk on by : Sandhya

ചേരുവകൾ

  • റാഗിപ്പൊടി – ഒരു കപ്പ്
  • ഉപ്പ് – കാൽ ടീസ്പൂൺ
  • നെയ്യ് – അര ടേബിൾ സ്പൂൺ
  • ശർക്കര – 250 ഗ്രാം
  • ഏലയ്ക്കാപ്പൊടി – ഒരു ടീസ്പൂൺ
  • തേങ്ങ ചിരകിയത് – മുക്കാൽ കപ്പ്
  • കട്ടി തേങ്ങാപ്പാൽ – അരക്കപ്പ്

തയാറാക്കുന്ന വിധം

  • റാഗിപ്പൊടയിലേക്ക് ഉപ്പും നെയ്യും ചേർക്കുക. തിളച്ചവെള്ളം കുറേശ്ശെ ഒഴിച്ച് ഇടിയപ്പത്തിനുള്ള മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക.
  • ശർക്കര അരക്കപ്പ് വെള്ളം ചേർത്ത് ഉരുക്കി പാനിയാക്കി അരിച്ചെടുക്കുക.
  • തയാറാക്കിയ റാഗി മാവിനെ ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കുക.
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ മൂന്ന് കപ്പ് വെള്ളം തിളപ്പിക്കുക.
  • വെട്ടിത്തിളയ്ക്കുമ്പോൾ റാഗി ഉരുളകൾ ഇട്ടുകൊടുക്കുക.
  • നന്നായി വെന്തു കുറുകി തുടങ്ങുമ്പോൾ ശർക്കരപ്പാനിയും ഏലയ്ക്കാപ്പൊടിയും ചേർക്കുക.
  • ശർക്കര കൊഴുക്കട്ടയിലേക്കു നന്നായി പിടിച്ചു കഴിയുമ്പോൾ തേങ്ങ ചിരകിയതു ചേർത്ത് ഇളക്കുക.
  • വീണ്ടും കുറുകി കഴിയുമ്പോൾ അരക്കപ്പ് കട്ടി തേങ്ങാപ്പാൽ ചേർത്ത് ഒരു തിള വരുമ്പോൾ തീ ഓഫ് ചെയ്യാം.
  • അതീവ രുചികരമായ റാഗി പാൽ കൊഴുക്കട്ട തയാർ.

Leave a Reply

Your email address will not be published. Required fields are marked *