ചേരുവകൾ
അവൽ – 1 കപ്പ്
നേന്ത്രപ്പഴം – 1 വലുത്
തേങ്ങ – 1/4 കപ്പ്
ശർക്കര – 2 കഷ്ണം
അണ്ടിപ്പരിപ്പ് – 1 ടേബിൾസ്പൂൺ
നെയ്യ് – 1 ടീസ്പൂൺ
ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂൺ
വെള്ളം – 1/4 കപ്പ്
തയാറാക്കുന്ന വിധം
അവൽ ഒരു ഫ്രൈയിങ് പാനിലേക്കിട്ടു നന്നായി വറുത്തു പൊടിച്ചെടുക്കുക.
ശർക്കര, വെള്ളം ചേർത്ത് ഉരുക്കി മാറ്റിവയ്ക്കുക.
ഒരു ഫ്രൈയിങ് പാനിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ് അരിഞ്ഞതു ചേർത്തു മൂപ്പിക്കുക.
ഇതിലേക്കു പഴം അരിഞ്ഞത്, തേങ്ങാ എന്നിവ ചേർത്തു വേവിക്കുക.
ഇതിലേക്കു പൊടിച്ച അവൽ, ഉരുക്കിയ ശർക്കര, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്തു നന്നായി യോജിപ്പിച്ച് എടുക്കുക. ശേഷം ഒരു ബൗളിലേക്കിട്ട് കുഴച്ചു ഇഷ്ടമുള്ള ഷേപ്പിൽ ചായയുടെ കൂടെ വിളമ്പാം.