ഉണ്ണിയപ്പം

ചേരുവകൾ

•തേങ്ങ ചിരകിയത് – 1/4 കപ്പ്

•എള്ള് – 1 ടീസ്പൂൺ

•നെയ്യ് – 1 ടീസ്പൂൺ

•വറുത്ത അരിപ്പൊടി – 1 കപ്പ്

•ഗോതമ്പ് മാവ് / മൈദ – 1 കപ്പ്

•റവ – 2 ടേബിൾസ്പൂൺ

•ഉപ്പ് – ¼ ടീസ്പൂൺ

•പഴം ( പാളയങ്കോടൻ ) – 2

•പഞ്ചസാര – 2 ടേബിൾസ്പൂൺ

•ഏലക്ക – 4 എണ്ണം

•ശർക്കര – 500 ഗ്രാം

•വെള്ളം – 1 & ¼ കപ്പ്

•ബേക്കിംഗ് സോഡ – 1/4 ടീസ്പൂൺ

•വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

•ഒരു പാത്രം എടുത്ത് അതിൽ ഒരു കപ്പ് വറുത്ത അരിപ്പൊടി, ഒരു കപ്പ് മൈദ, രണ്ട് ടേബിൾസ്പൂൺ റവ, അര ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക.

•ഒരു പാൻ എടുത്ത് തീയിൽ വയ്ക്കുക, ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക, നെയ്യ് ചൂടാകുമ്പോൾ, ഒരു കപ്പ് തേങ്ങ ചിരകിയത് ചേർക്കുക. ഇത് ഗോൾഡൻ കളർ ആകുന്നതു വരെ വറുക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ എള്ള് കൂടെ ചേർത്ത് ഒന്ന് കൂടി വറുക്കാം ഇതും മാറ്റിവയ്ക്കുക.

•ഇനി ഒരു മിക്സിയുടെ ചെറിയ ജാർ എടുത്ത് അതിൽ രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും 4 ഏലക്കായയും ഇട്ട് നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് രണ്ട് ചെറുപഴം കൂടെ ഇട്ട് ഒന്ന് കൂടി അരച്ചെടുക്കുക.

•ശേഷം മറ്റൊരു പാൻ വെച്ച് ശർക്കര ഇട്ട് ഒന്നേകാൽ കപ്പ് വെള്ളം കൂടെ ഒഴിച്ച് ഉരുക്കിയെടുക്കുക.

•ഇനി പൊടി മിക്സ് ചെയ്തതിലേക്കു പഴം അരച്ചതും കൂടെ ചേർത്തു കൊടുക്കാം. ഇതിലേക്ക് ശർക്കര ചൂടോടെ അരിച്ചൊഴിച്ചു നന്നായി ഇളക്കുക. തേങ്ങയും എള്ളും കൂടെ മൂപ്പിച്ചതും ഇട്ട് ഒന്ന് കൂടെ ഇളക്കാം. അവസാനം കാൽ ടീസ്പൂൺ ബേക്കിങ് സോഡ കൂടെ ഇട്ട് നല്ലതുപോലെ ഇളക്കി, ഉണ്ണിയപ്പ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉണ്ണിയപ്പം ചുട്ടെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *