ഫിഷ് ഗ്രിൽ

ഗ്രീൻ മസാല – ചേരുവകൾ

ഫിഷ് – 1
ചെറിയ ഉള്ളി – 3
ഇഞ്ചി – ഒരു കഷ്ണം
വെളുത്തുള്ളി – മൂന്നല്ലി
കറിവേപ്പില – ഒരു തണ്ട്
മല്ലിയില – ഒരു പിടി
പുതിന – നാല് തണ്ട്
പച്ചമുളക് – 3
ചെറുനാരങ്ങാനീര് – 2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
മല്ലിപ്പൊടി – 3/4 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ്

റെഡ് മസാല – ചേരുവകൾ

ചെറിയ ഉള്ളി – 3
ഇഞ്ചി – ഒരു കഷ്ണം
വെളുത്തുള്ളി – മൂന്നല്ലി
കറിവേപ്പില – ഒരു തണ്ട്
വലിയ ജീരകം – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
മുളകുപൊടി – 2 & 1/2 ടീസ്പൂൺ
മല്ലിപ്പൊടി – 3/4 ടീസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
കസൂരിമേത്തി – 1 ടീസ്പൂൺ
നാരങ്ങാനീര് – 1 ടേബിൾസ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
ഉപ്പ്

തയാറാക്കുന്ന വിധം

മീൻ നടുവേ മുറിച്ചു വയ്ക്കുക. ഗ്രീൻ മസാലയുടെ ചേരുവകളെല്ലാം മിക്സിയിലിട്ടു നന്നായി അരച്ചെടുത്തു മീനിലേക്കു തേച്ചു കൊടുത്ത് അരമണിക്കൂർ വയ്ക്കുക. ശേഷം പ്രീ ഹീറ്റ് ചെയ്ത അവ്നിൽ 30 മിനിറ്റ് ഗ്രിൽ ചെയ്തെടുക്കുക. ഇതേ രീതിയിൽ റെഡ് മസാല ചേരുവകളും മിക്സിയിലിട്ട് അരച്ചു മീനിലേക്കു തേച്ചു കൊടുത്തു ഗ്രിൽ ചെയ്തെടുക്കാം. ചൂടോടെ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *