ചേരുവകൾ
പച്ചരി – 2 കപ്പ്
ചുവന്ന മുളക് – 6 എണ്ണം
കടല പരിപ്പ് – 1/2 കപ്പ്
ഉഴുന്നു പരിപ്പ് – 1/4 കപ്പ്
ജീരകം – 1 ടീസ്പൂൺ
കുരുമുളക് – 1 ടീസ്പൂൺ
കായപൊടി – 1 ടീസ്പൂൺ
ഉള്ളി – 1 എണ്ണം
തേങ്ങ – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില
തയാറാക്കുന്ന വിധം
പച്ചരിയും മുളകും 2 മണിക്കൂർ വെള്ളത്തിൽ ഇട്ടു കുതിർക്കുക.
രണ്ടു മണിക്കൂറിനു ശേഷം കടലപരിപ്പും ഉഴുന്നു പരിപ്പും ചേർത്തു 10 മിനിറ്റ് കൂടി കുതിർക്കുക.
മിക്സിയുടെ ബ്ലെൻഡറിൽ ഈ മിക്സ് ചേർത്തു കുരുമുളകും ജീരകവും കായപ്പൊടിയും ആവശ്യത്തിന് ഉപ്പും കൂടി ചേർത്തു തരുതരുപ്പായി അരച്ചെടുക്കുക.
തേങ്ങയും ഉള്ളിയും കറിവേപ്പിലയും കൂടി ചതച്ചു ചേർക്കുക.
മാവ് കുറച്ചു ലൂസ് ആയിട്ടാകണം ഇരിക്കേണ്ടത്.
ചൂടായ ദോശക്കല്ലിലേക്കു മാവൊഴിച്ചു പരത്തി കൊടുത്തു മുകളിൽ എണ്ണയോ നെയ്യോ ഒഴിച്ചു ചുട്ടെടുക്കാം.
ചട്ണിയുടെ കൂടെ കഴിക്കാവുന്നതാണ്.