ചേരുവകൾ
1. ഗോതമ്പു പൊടി – 1 കപ്പ്
2. ശർക്കര – 2 എണ്ണം
3. നാളികേരം
4. ഉപ്പ് – 1 നുള്ള്
5. നെയ്യ് – 2 ടേബിൾ സ്പൂൺ
6. വാഴയില
തയാറാക്കുന്ന വിധം
ശർക്കര ഉരുക്കി അരിച്ചെടുത്തു അതിലേക്കു നാളികേരം ചേർത്ത് ഇളക്കി ചെറു തീയിൽ ഒന്നു വറ്റിച്ചു എടുക്കുക. ഗോതമ്പു പൊടി ഒരു നുള്ള് ഉപ്പു ചേർത്ത് ഇളക്കി ആവശ്യത്തിന് വെള്ളം ചേർത്തു കുഴച്ചു ചപ്പാത്തി മാവിനെക്കാളും ലൂസാക്കി എടുക്കുക. വാഴയില എടുത്തു കൈ ഒന്നു വെള്ളത്തിൽ മുക്കി മാവിൽ നിന്നും ഉരുള എടുത്തു ഇലയിൽ നന്നായി പരത്തി എടുക്കുക. അതിനു ഒരു ഭാഗത്തു നാളികേരം ശർക്കര മിക്സ് തയാറാക്കി വച്ചതു വച്ചു കൊടുത്തു മടക്കി ഒരു തവ അല്ലെങ്കിൽ ദോശക്കല്ലിൽ വച്ചു ഒരു നുള്ള് നെയ്യ് തൂവി അടച്ചു വച്ചു ഒരു ഭാഗം വേവിക്കുക. എന്നിട്ട് മറു ഭാഗം കൂടി വേവിക്കുക. ഇല നല്ല മൊരിഞ്ഞു വന്നാൽ തീ അണക്കുക.