ചേരുവകൾ
ഗ്രീൻ മിന്റ് മൊയ്റ്റോ സിറപ്പ് – 60 മില്ലി
പഞ്ചസാര സിറപ്പ്-60 മില്ലി
ലെമൺ ജ്യൂസ് – 30 മില്ലി
തണുപ്പിച്ച സോഡ – 120 മില്ലി
ഐസ് ക്യൂബ് – നാലെണ്ണം
ലെമൺ വെഡ്ജസ്-നാലെണ്ണം
പുതിനയില
തയാറാക്കുന്ന വിധം
രണ്ടു സെർവിങ് ഗ്ലാസിൽ 30 മില്ലി വീതം മൊയ്റ്റോ സിറപ്പ്, പഞ്ചസാര സിറപ്പ്, 15 മില്ലി വീതം ലെമൺ ജ്യൂസ്, 60 മില്ലി വീതം തണുത്ത സോഡ ഇവ ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് ഐസ് ക്യൂബ്സ് ചേർത്തു ലെമൺ വെഡ്ജസും പുതിനയിലയും കൊണ്ട് അലങ്കരിച്ചു വിളമ്പാം.