ചേരുവകൾ
ചിക്കൻ – 1 കിലോഗ്രാം (ഇടത്തരം വലിപ്പമുള്ള കഷണങ്ങൾ)
സവാള – 100 ഗ്രാം (അരിഞ്ഞത്)
ചെറിയ ഉള്ളി – 200 ഗ്രാം (കട്ടിയായി അരിഞ്ഞത്)
ഇഞ്ചി – 65 ഗ്രാം
വെളുത്തുള്ളി – 65 ഗ്രാം
കറിവേപ്പില – 4 എണ്ണം
പച്ചമുളക് – 5 എണ്ണം
തക്കാളി – 150 ഗ്രാം (അരിഞ്ഞത്)
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – 150 മില്ലി
മഞ്ഞൾപ്പൊടി – 5 ഗ്രാം
മല്ലിപ്പൊടി – 15 ഗ്രാം
ഗരം മസാല – 15 ഗ്രാം
പെരുംജീരകം പൊടിച്ചത് – 15 ഗ്രാം
മുളകുപൊടി – 5 ഗ്രാം
കുരുമുളകു പൊടി – 10 ഗ്രാം
തേങ്ങാപ്പാൽ – 150 മില്ലി (ഇടത്തരം കട്ടിയുള്ള പാൽ)
തയാറാക്കുന്ന വിധം
ഒരു ഉരുളിയിൽ വെളിച്ചെണ്ണ ചൂടാക്കുക. ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, കറിവേപ്പില, അരിഞ്ഞ സവാള എന്നിവ ചേർക്കുക.
ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക, തീ ഓഫ് ചെയ്ത് എല്ലാ മസാലപ്പൊടികളും ചേർക്കുക.
തക്കാളി അരിഞ്ഞതു ചേർത്ത് ഇളം ചൂടിൽ വഴറ്റുക.
ചിക്കൻ കഷ്ണങ്ങൾ ചേർത്തു നന്നായി ഇളക്കുക.
വെള്ളം ഉപയോഗിക്കാതെ 15 മുതൽ 20 മിനിറ്റു വരെ സ്ലോ ഹീറ്റിൽ വേവിക്കുക.
തേങ്ങാപ്പാൽ ചേർത്തു ഗ്രേവി കട്ടിയാകുന്നതു വരെ തിളപ്പിക്കുക.
കറിവേപ്പില, പച്ചമുളക്, തക്കാളി അരിഞ്ഞത് എന്നിവ ചേർത്തു വാങ്ങാം.