എളുപ്പത്തിലൊരു കിടിലൻ സ്നാക്ക്

 

ചേരുവകൾ

ചിക്കൻ വേവിച്ചത് – 3/4 കപ്പ്
മുട്ട – 6
സവാള – 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1ടേബിൾസ്പൂൺ
പച്ചമുളക് – 2
കറിവേപ്പില – ഒരു തണ്ട്
മുളകുപൊടി – 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
മല്ലിയില – നാല് തണ്ട്
സമോസ ഷീറ്റ് – 24
ഉപ്പ്
ഓയിൽ

തയാറാക്കുന്ന വിധം

ചിക്കൻ, ഉപ്പ്, കുരുമുളക് എന്നിവ ചേർത്തു വേവിച്ചു മുറിച്ച് എടുക്കുക. മുട്ട പുഴുങ്ങി രണ്ടായി മുറിച്ചു വയ്ക്കുക. ഫ്രൈയിങ് പാനിൽ ഓയിൽ ഒഴിച്ച് ഇഞ്ചി – വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, സവാള എന്നിവ ചേർത്തു വഴറ്റുക. ഇതിലേക്കു മഞ്ഞൾ, മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്തു വഴറ്റുക. ചിക്കൻ ചേർത്തിളക്കുക. മല്ലിയില അരിഞ്ഞതു ചേർത്തിളക്കി തീ ഓഫ് ചെയ്യുക. ഒരു സമോസ ഷീറ്റ് എടുത്തു അതിന്റെ നടുവിലായി മറ്റൊരു സമോസ ഷീറ്റ് വയ്ക്കുക. ഇതിന്റെ നടുവിലായി മസാല വയ്ക്കുക. മുകളിൽ മുട്ടയുടെ കഷ്ണം വച്ചുകൊടുക്കുക. ഇനി നാലു വശത്തും മൈദ വെള്ളത്തിൽ കലക്കിയ പേസ്റ്റ് തേച്ചുകൊടുത്തു മടക്കി ഒരു ബോക്സ് പോലെയാക്കുക. ശേഷം ഫ്രൈ ചെയ്തെടുക്കുക. ചൂടോടെ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *