ചേരുവകൾ
സ്ട്രോബെറി – 200 ഗ്രാം
പഞ്ചസാര – 1 കപ്പ്
സ്ട്രോബെറി മിൽക്ക്
ചേരുവകൾ
സ്ട്രോബെറി ക്രഷ് – രണ്ടു ടേബിൾസ്പൂൺ
തണുത്ത പാൽ – ഒരു കപ്പ്
ഐസ് ക്യൂബ്സ്
തയാറാക്കുന്ന വിധം
സ്ട്രോബെറിയിൽ നിന്നും പകുതി എടുത്തു വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ബാക്കി പകുതി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം ഒരു പാനിലേക്കു സ്ട്രോബെറി ചെറുതായി മുറിച്ചെടുത്തതും പഞ്ചസാരയും ചേർത്തു നന്നായി തിളപ്പിച്ചെടുക്കുക. ശേഷം സ്ട്രോബെറി അടിച്ചെടുത്തതും ചേർത്തു നന്നായി യോജിപ്പിക്കുക. ഇനി സ്ട്രോബെറി മിക്സ് കുറച്ചു കട്ടി ആയി വരുന്നതു വരെ ഇളക്കുക. സ്ട്രോബെറി മിക്സ് കട്ടിയായി വന്നാൽ സ്റ്റൗവിൽ നിന്നും മാറ്റി തണുക്കാനായി വയ്ക്കാം. അപ്പോൾ സ്ട്രോബെറി ക്രഷ് തയ്യാർ .