പോർക്ക് വിന്താലു തയാറാക്കിയാലോ

പോർക്ക് വിന്താലു

1. പോർക്ക് – ഒരു കിലോ, കഷണങ്ങളാക്കിയത്
2. എണ്ണ – നാലു വലിയ സ്പൂൺ
3. കറുവാപ്പട്ട – രണ്ടിഞ്ചു കഷണം‌

ഗ്രാമ്പൂ – എട്ട്
ഏലയ്ക്ക – എട്ട്
പെരുംജീരകം – ഒരു വലിയ സ്പൂൺ
കുരുമുളക് – ഒരു വലിയ സ്പൂൺ
കടുക് – രണ്ടു വലിയ സ്പൂൺ
വിനാഗിരി – മൂന്നു വലിയ സ്പൂൺ
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂണ്‍
4. സവാള – രണ്ട്, കനം കുറച്ച് അരിഞ്ഞത്
5. കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
6. ഉപ്പ്, വെള്ളം – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ പോർക്ക് കഴുകി വൃത്തിയാക്കി വയ്ക്കുക.
∙ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ അരച്ചതു ചേർത്ത് നന്നായി മൂപ്പിക്കുക.
∙ ഇതിലേക്ക് സവാള ചേർത്ത് അൽപസമയം വഴറ്റിയ ശേഷം തീ കുറച്ച് അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.
∙ ഇതിലേക്കു പോർക്കും ഉപ്പും ചേർത്തിളക്കിയ ശേഷം പാകത്തിനു വെള്ളം ചേർത്തു വേവിക്കണം.
∙ പാകത്തിനുപ്പും വിനാഗിരിയും ചേർത്തിളക്കി, ഇറച്ചി വെന്തു വെള്ളം വറ്റി ബ്രൗൺ നിറമാകുമ്പോൾ വാങ്ങാം.

Leave a Reply

Your email address will not be published. Required fields are marked *