1. തേങ്ങ – രണ്ടു വലുത്, ചുരണ്ടിയത്
2. കടലപ്പരിപ്പ് – 300 ഗ്രാം
3. ശർക്കര – 600 ഗ്രാം, ഉരുക്കി അരിച്ചത്
4. നെയ്യ് – 100 ഗ്രാം + രണ്ടു വലിയ സ്പൂൺ
5. കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം
ഉണക്കമുന്തിരി – 25 ഗ്രാം
തേങ്ങാക്കൊത്ത് (കനം കുറച്ചരിഞ്ഞത്) – രണ്ടു വലിയ സ്പൂൺ
6. ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാ ൽ പിഴിഞ്ഞെടുത്തു വയ്ക്കണം.
ചീനച്ചട്ടി ചൂടാക്കി കടലപ്പരിപ്പു ചേർത്തു ചൂടാക്കുക. കൈ കൊണ്ടു തൊടാവുന്ന ചൂട് ആകുമ്പോൾ തിളച്ചവെള്ളം ചേർത്തു വേവിക്കുക.
പരിപ്പു വെന്തശേഷം ഉരുക്കിയ ശർക്കര ഒഴിക്കുക. നന്നായി ഇളക്കി വെള്ളം മുഴുവനും വറ്റിയ ശേഷം 100 ഗ്രാം നെയ്യ് ഒഴിച്ചു വരട്ടുക. ഇതിലേക്കു മൂന്നാംപാൽ ചേർത്തിളക്കി നന്നായി തിളയ്ക്കുമ്പോൾ രണ്ടാംപാൽ ഒഴിച്ചു തിളപ്പിക്കുക.
തിളച്ചു കുറുകി വരുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി ഒന്നാം പാലൊഴിക്കുക.
രണ്ടു വലിയ സ്പൂൺ നെയ്യ് ചൂടാക്കി അഞ്ചാമത്തെ ചേരുവ വറുത്തു പായസത്തിൽ ചേർക്കുക.
ഏലയ്ക്കാപൊടിയും വിതറിയാൽ പായസം തയാർ.