ചേരുവകൾ
ചക്കപ്പഴം -1 കപ്പ് ( ചെറിയ കഷണങ്ങളായി
അരിഞ്ഞത്)
പഴുത്ത മാങ്ങ -ഒരെണ്ണം തൊലികളഞ്ഞ് ചെറിയ
കഷണങ്ങളാക്കിയത്
തണുത്ത പാൽ -2 കപ്പ്
പഞ്ചസാര ആവശ്യത്തിന് (അല്ലെങ്കിൽ മിൽക്ക് മെയ്ഡ്)
ബദാം -6 എണ്ണം വെള്ളത്തിൽ കുതിർത്തത്
നട്സ് – 6 എണ്ണം വെള്ളത്തിൽ കുതിർത്തത്
ഗാർണിഷ് ചെയ്യാൻവേണ്ടി ചെറുതായി അരിഞ്ഞ ബദാം, പിസ്ത, നട്സ്, മാങ്ങ, ചക്കപ്പഴം, ചെറി
തയാറാക്കുന്ന വിധം
ഒന്നുമുതൽ ആറുവരെയുള്ള ചേരുവകൾ നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിക്കുക. ഒരു സേർവിങ് ഗ്ലാസിലേക്ക് സ്മൂത്തി ഒഴിച്ചുകൊടുക്കുക. ശേഷം തണുപ്പോടെ കുടിക്കാം. കുടിക്കുന്ന സമയത്ത് നന്നായി ഒന്നുകൂടി മിക്സ് ചെയ്യണം.