ചേരുവകൾ
മൈദ-1 കപ്പ്
റവ – രണ്ട് ടേബിൾസ്പൂൺ
എണ്ണ -രണ്ട് ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്
ഫില്ലിങ്ങിനു വേണ്ടി:
ഉപ്പും കുരുമുളകും മഞ്ഞൾപൊടിയും ചേർത്തു വേവിച്ച ചിക്കൻ -200 ഗ്രാം (ചെറുതായി അരിഞ്ഞത്)
വേവിച്ചുടച്ച ഉരുളക്കിഴങ്ങ് -അര കപ്പ്
കടല പൊടി -രണ്ട് ടേബിൾസ്പൂൺ
റവ -1.5 ടേബിൾസ്പൂൺ
സവാള -1/4 കപ്പ് (ചെറുതായി അരിഞ്ഞത്)
പച്ചമുളക് -1 (ചെറുതായി അരിഞ്ഞത്)
മല്ലി ഇല -1 ടേബിൾസ്പൂൺ
കറിവേപ്പില -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
ഗരം മസാല -1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
മൈദയും റവയും ഉപ്പും ഓയിലും വെള്ളവും ചേർത്തു നന്നായി കുഴച്ച് 30 മിനിറ്റ് മാറ്റിവെക്കുക. ചിക്കൻ, ഉരുളക്കിഴങ്ങ്, റവ, കടല പൊടി, സവാള, പച്ചമുളക്, മല്ലിയില, കറിവേപ്പില, ഗരം മസാല, ഉപ്പ് എന്നിവ നന്നായി മിക്സ് ചെയ്ത് കുഴച്ച് കൈയിൽ കുറച്ചു ഓയിൽ തടവി ചെറിയ ഓവൽ ആകൃതിയിലുള്ള ബോൾസ് ഉണ്ടാക്കി മാറ്റി വെക്കുക.
ശേഷം നേരത്തെ കുഴച്ചുവെച്ച മാവ് ഉപയോഗിച്ച് ചെറിയ ബോൾസ് ഉണ്ടാക്കി കൗണ്ടർ ടോപ്പിൽ മൈദ പൊടി ഇട്ട് ഓരോ ബോളും ചെറിയ ഓവൽ രൂപത്തിൽ പരത്തി അതിൽ ഒരു കത്തി ഉപയോഗിച്ച് മൂന്നു കുത്തനെയുള്ള സ്ലിറ്റിടുക. തുടർന്ന് ചിക്കൻ ബോൾ വെച്ചു മിഠായി പൊതിയുന്ന പോലെ പൊതിഞ്ഞ് ചൂടായ എണ്ണയിൽ ഇട്ടു പൊരിച്ചെടുക്കുക. രുചികരമായ ചിക്കൻ കാൻഡി സമോസ റെഡി.