ചക്കപ്പഴം സേമിയ നെയ്യട

 

 

ചേരുവകൾ

 

നന്നായി പഴുത്ത ചക്കച്ചുള – 6-7

 

മുട്ട – 2

 

പഞ്ചസാര – 2 ടേബിൾസ്പൂൺ

 

ഏലയ്ക്ക പൊടി – 1/2 ടീസ്പൂൺ

 

മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

 

മൈദ – 1/2 കപ്പ്

 

പാൽ – 1 & 1/4 കപ്പ്

 

വേവിച്ച സേമിയ – 3 ടേബിൾസ്പൂൺ

 

പഞ്ചസാര – 2 ടീസ്പൂൺ

 

നെയ്യ് – 3 ടേബിൾസ്പൂൺ

 

തയാറാക്കുന്ന വിധം

 

ചക്കച്ചുള ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കണം. സേമിയയും വേവിച്ചെടുത്തു മാറ്റി വയ്ക്കുക. മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് മൈദയും ഒരു കപ്പ് പാലും രണ്ട് ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇത് അധികം കട്ടിയാകാതെ നോക്കുക. ഇത് ഒരു പാത്രത്തിലേക്കു മാറ്റി വേവിച്ച സേമിയ മിക്സ് ചെയ്തു മാറ്റി വയ്ക്കുക. മിക്സിയുടെ ജാറിൽ രണ്ടു മുട്ടയും മഞ്ഞൾ പൊടിയും ഏലക്ക പൊടിയും രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുത്ത് അതിലേക്കു ചക്കപ്പഴം അരിഞ്ഞതും ഇട്ട് മിക്സ്  ചെയ്യുക. ഇനി നെയ്മയം പുരട്ടിയ ഒരു പാത്രം സ്റ്റീമറിൽ വച്ച് അതിലേക്കു ഒരു സ്പൂൺ മൈദ മിക്സ് ഒഴിച്ച് നാൽപതു സെക്കൻഡ് വേവിക്കാം. ശേഷം മുട്ട മിക്സ് ഒഴിച്ച് അമ്പതു സെക്കൻഡ് വേവിക്കാം. മുട്ട മിക്സിന്റെ മുകളിൽ മാത്രം നെയ് പുരുട്ടുക. ഇത് മാറി മാറി ഒഴിച്ച് വേവിച്ച് അവസാനം അണ്ടിപ്പരിപ്പ് വച്ച് അലങ്കരിക്കാം.. ചൂടാറിയ മാത്രം കഷ്ണങ്ങളാക്കി വിളമ്പുക.

Leave a Reply

Your email address will not be published. Required fields are marked *