ബട്ടർ പുഡിങ്

ചേരുവകൾ

പാൽ – 2 കപ്പ്

പാൽപൊടി – 1/4 കപ്പ്

ബട്ടർ – 100 ഗ്രാം

പഞ്ചസാര – 1/2 കപ്പ്

കസ്റ്റഡ് പൗഡർ – 2 ടേബിൾ സ്പൂൺ

ചൈന ഗ്രാസ് – 8 ഗ്രാം

ബ്രഡ് സ്ലൈസ് – 3

പിസ്ത പൊടിച്ചത് – 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് ചൈന ഗ്രാസ് പത്തു മിനിറ്റ് കുതിർത്ത് അലിയിച്ചെടുക്കുക. മറ്റൊരു സോസ്പാനിൽ രണ്ടു കപ്പ് പാൽ, രണ്ട് ടേബിൾ സ്പൂൺ കസ്റ്റഡ് പൗഡർ, കാൽ കപ്പ് പാൽപൊടി, അരക്കപ്പ് പഞ്ചസാര എന്നിവ നന്നായി ചേർത്തിളക്കുക. അതിനു ശേഷം ചെറുതീയിൽ ചേരുവകൾ കട്ട പിടിക്കാതെ ഇളക്കിക്കൊടുക്കുക. കസ്റ്റഡ് പൗഡർ പാകത്തിനു തിളച്ചു വരുമ്പോൾ നൂറ് ഗ്രാം ബട്ടർ ചേർത്തിളക്കുക. നേരത്തേ കുതിർത്തു വച്ചിരിക്കുന്ന ചൈനഗ്രാസ് പാകത്തിൽ തിളപ്പിച്ചത് ചൂടോടെ ബട്ടർ കസ്റ്റഡ് കൂട്ടിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. ചൂടെോടെയുള്ള കൂട്ടിലേക്ക് മൂന്ന് ബ്രെഡ് സ്ലൈസുകൾ ചെറുകഷ്ണങ്ങളായി മുറിച്ച് ഇടുക. (ബ്രെഡിന്റെ അരികു ഭാഗം മുറിച്ച് മാറ്റിയിട്ട് ഇടാവുന്നതാണ്). കുറുകിയ ചേരുവകളിലേക്ക് കുതിരാൻ പാകത്തിൽ ബ്രെഡ് കഷ്ണങ്ങൾ സ്പൂൺ കൊണ്ട് മുക്കുക. നന്നായി ചേർത്തിളക്കിയ ശേഷം തീ ഒാഫാക്കുക. ചൂട് ആറിയതിനു ശേഷം ഇൗ ചേരുവകളെല്ലാം മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. നന്നായി അരിച്ചെടുത്ത ചേരുവ പുഡിങ് ട്രെയിലേക്ക് ഒഴിച്ച് ഒന്നുറച്ച് വരുമ്പോൾ മുകളിൽ പിസ്ത പൊടിച്ച് വിതറി ഗാർണീഷ് ചെയ്തു ഫ്രിജിൽ നാലു മണിക്കൂർ തണുപ്പിക്കണം. ശേഷം ചെറു കഷ്ണങ്ങളായി മുറിച്ച് വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *