ചേരുവകൾ
∙അരിപ്പൊടി – 80 ഗ്രാം
∙വെള്ളം – അരക്കപ്പ്
∙കാരറ്റ് – ചെറുതായി അരിഞ്ഞത് – 100 ഗ്രാം
∙ഉപ്പ് – ആവശ്യത്തിന്
∙എണ്ണ – മയത്തിന്
തയാറാക്കുന്ന വിധം
കാരറ്റ് ആവിയിൽ വേവിച്ച് കുഴമ്പു രൂപമാക്കുക. ഉപ്പു ചേർത്ത് വെള്ളം തിളപ്പിച്ച് ആ വെള്ളത്തിൽ അരിപ്പൊടി ഇട്ട് ഇളക്കി സ്റ്റൗവിൽ നിന്നു മാറ്റുക. ഈ മിശ്രിതം തണുക്കുമ്പോൾ കാരറ്റ് ചേർക്കുക. മാവ് കയ്യിലൊട്ടാതെ മൃദുവാകുന്നതു വരെ കുഴയ്ക്കുക. ഇടിയപ്പം പ്രസിന്റെ താഴെഭാഗത്ത് എണ്ണമയം പുരട്ടി മാവ് നിറച്ച് ഇഡ്‍ലിത്തട്ടിലേക്ക് പിഴിയുക. ഇടിയപ്പം ആവിയിൽ വേവിച്ചെടുക്കാം. ആന്റിഓക്സിഡന്റുകളടങ്ങിയ കടുത്ത ഓറഞ്ച് നിറമുള്ള കാരറ്റ് പോലുള്ള പച്ചക്കറികൾ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു.