ചേരുവകൾ
മുന്തിരി – 300 ഗ്രാം
പഞ്ചസാര – 1/2 കപ്പ്
കോൺഫ്ലവർ – 1/4 കപ്പ്
തയാറാക്കുന്ന വിധം
•മുന്തിരി നന്നായി കഴുകിയതിനു ശേഷം മിക്സിയുടെ ഒരു ജാറിൽ ഇട്ട് അടിച്ചു ജ്യൂസ് എടുക്കുക. മുന്നൂറ് മില്ലി ലിറ്റർ വേണം ജ്യൂസ്. ഇതിലേക്കു പഞ്ചസാരയും കോൺഫ്ലവറും ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ചു അടുപ്പിൽ വയ്ക്കാം.
•കൈ വിടാതെ ഇളക്കി കുറുക്കിയെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് ഫ്രിജിൽ വയ്ക്കാം. തണുക്കുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.