ചേരുവകൾ
∙ചോറ് – 70 ഗ്രാം
∙ബീറ്റ് റൂട്ട് – 50 ഗ്രാം
∙ഉലുവ ഇലകൾ – 15 ഗ്രാം
∙ഗ്രാമ്പൂ – 1
∙കറുവപ്പട്ട – ഒരു ചെറിയ കഷണം
∙ഏലയ്ക്ക – 1
∙വെളുത്തുള്ളി– രണ്ടല്ലി
∙ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബീറ്റ് റൂട്ട് ചെറിയ കഷണങ്ങളായി മുറിക്കുക. മുരിങ്ങയില തീരെ ചെറുതായി അരിയുക. പാൻ സ്റ്റൗവിൽ വച്ച് ചൂടാകു മ്പോൾ ബീറ്റ്റൂട്ട് കഷണങ്ങൾ ഇടുക. ബീറ്റ്റൂട്ട് വേവുന്നതി നാവശ്യമായ വെള്ളവും ഒഴിക്കുക. തുടർന്ന് ഗ്രാമ്പൂ, കറുവപ്പട്ട, വെളുത്തുള്ളി, ഏലയ്ക്ക എന്നിവ ചേർത്ത് പാൻ മൂടി വച്ച് ബീറ്റ് റൂട്ട് മൃദുവാകുന്നതു വരെ വേവിക്കുക. തുടർന്ന് മുരിങ്ങയില ചേർത്തു വഴറ്റുക. മുരിങ്ങയില വെന്തു മൃദുവാ യശേഷം ചോറു ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ബീറ്റ്റൂട്ടിലെ ഫോളേറ്റും ബീറ്റെയ്നും ഹൃദ്രോഗസാധ്യതയു യർത്തുന്ന ഹോമോസിസ്റ്റീൻ എന്ന അമിനോ ആസിഡിന്റെ രക്തത്തിലെ അളവ് കുറയ്ക്കുന്നതിനു സഹായിക്കുന്നു.