ചേരുവകൾ
∙ചേമ്പില – 100 ഗ്രാം
∙കാരറ്റ് – 20 ഗ്രാം
∙ഉരുളക്കിഴങ്ങ് – 20 ഗ്രാം
∙ബീൻസ് – 20 ഗ്രാം
∙തേങ്ങാപ്പാലിനായി ചിരകിയ തേങ്ങ – 5 ഗ്രാം
∙കറുവപ്പട്ട – ചെറിയ കഷണം
∙ഏലയ്ക്ക – ഒന്ന് ചെറുത്
∙ഗ്രാമ്പൂ – ഒന്ന്
∙മല്ലിയില – 5 ഗ്രാം
∙എണ്ണ – 5 മിലീ
∙വെള്ളം – ഒരു കപ്പ്
∙ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
കാരറ്റ്, ഉരുളക്കിഴങ്ങ്, ബീൻസ് എന്നിവ ചെറു ചതുരക്കഷണ ങ്ങളായി മുറിക്കുക. ചേമ്പില ചെറുതായി അരിയുക. അടി കട്ടിയുള്ള പാനിൽ എണ്ണ ചൂടാക്കി കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ എന്നിവ നന്നായി വഴറ്റുക. ഉരുളക്കിഴങ്ങ്, കാരറ്റ്, ബീന്‍സ് എന്നിവയും ചേർത്തു വഴറ്റുക. പാൻ മൂടിവച്ച് പച്ചക്കറികൾ വേവിക്കുക. ഇനി ചേമ്പില ചേർക്കുക. നേർത്ത തേങ്ങാപ്പാൽ ചേർത്ത് തിളപ്പിക്കുക. പത്തു മിനിറ്റു നേരം തീ കുറച്ച് സിമ്മറിൽ ഇടുക. ഉപ്പു ചേർത്ത് സ്റ്റൗവിൽ നിന്നു മാറ്റി മല്ലിയില ചേർക്കുക. ചേമ്പില ഉയർന്ന കൊളസ്ട്രോൾ നില കുറയ്ക്കുന്നു. രക്തസമ്മർദം നിയന്ത്രിക്കുന്നതിനു സഹായി ക്കുന്നു.