ചേരുവകൾ
∙മീൻ കഷണങ്ങളായി മുറിച്ചതോ മുഴുവനായോ – ഒന്ന് (ദശയുള്ള മീൻ തിരഞ്ഞെടുക്കാം. മത്തി പോലുള്ള ചെറു മീനുകൾ കൂടുതൽ നല്ലത്)
∙പച്ചമുളക് – രണ്ട്
∙സവാള – ഒരെണ്ണത്തിന്റെ പകുതി
∙നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
∙ഉപ്പും കുരുമുളകു പൊടിയും– ആവശ്യത്തിന്
∙മല്ലിയില – രണ്ടു തണ്ട്
∙മീൻ പൊതിയാൻ വാഴയില
തയാറാക്കുന്ന വിധം
പച്ചമുളക്, സവാള, മല്ലിയില എന്നിവ നന്നായി അരച്ച് ഉപ്പും കുരുമുളകു പൊടിയും നാരങ്ങനീരും ചേർത്തു കുഴമ്പു രൂപത്തിലാക്കുക. ഈ കുഴമ്പിലേക്ക് വൃത്തിയാക്കിയ മീൻ/മീൻ കഷണങ്ങൾ മുക്കി വയ്ക്കുക. വാഴയിലക്കീറിൽ മീൻ പൊതി ഞ്ഞ് വാഴനാരുകൊണ്ടു കെട്ടി ഇഡ്‍ലി കുക്കറിൽ ആവിയിൽ വേവിക്കാം. വറുത്ത മീനിനെക്കാൾ ആരോഗ്യകരമാണിത്. ചെറുമീനിൽ ഹൃദയാരോഗ്യത്തിനുള്ള ഒമേഗാ ഫാറ്റി ആസി ഡുണ്ട്. സവാള രക്താതിസമ്മർദം, ഹൃദയാഘാതസാധ്യത ഇവ കുറയ്ക്കുന്നു. സവാള പച്ചയായി കഴിക്കുന്നതിലൂടെ നല്ല കൊളസ്ട്രോളായ എച്ച് ഡി എൽ കൊളസ്ട്രോൾ കൂടുത ലായി ഉത്പാദിപ്പിക്കപ്പെടുന്നു. മല്ലിയില ചീത്ത കൊളസ്ട്രോ ളായ എൽ ഡി എല്ലിനെ കുറച്ച് നല്ല കൊളസ്ട്രോൾ വർധി പ്പിക്കുന്നു.