ചേരുവകൾ:
കപ്പലണ്ടി – 200 ഗ്രാം
പീനട്ട് ബട്ടർ – 200 ഗ്രാം
കാരമൽ സോസ് – 50 ഗ്രാം
മിൽക്ക് ചോക്ലേറ്റ് ഉരുക്കിയത് – 100 ഗ്രാം
തയാറാക്കുന്ന വിധം:
കപ്പലണ്ടി(തൊലി കളഞ്ഞത്) ചെറുതായി ഒന്നു വറുത്തതിനു ശേഷം പൊടിച്ചെടുക്കുക(നന്നായി പൊടിക്കേണ്ടതില്ല).
ഇതൊരു ബൗളിലേക്ക് ഇട്ടശേഷം ബാക്കിയുള്ള ചേരുവകളും ചേർത്തു നന്നായി യോജിപ്പിച്ച് എടുക്കാം.
ഇത് ഇനി ബട്ടർ പേപ്പർ ഇട്ടുവച്ച ഒരു കേക്ക് ടിന്നിലേക്ക് ഇട്ട് ഒരുപോലെ പരത്തി ഒരു മണിക്കൂർ ഫ്രിജിൽ വച്ചു തണുപ്പിച്ച് എടുക്കാം. സ്നിക്കേഴ്സ് ബർഫി തയ്യാറായിക്കഴിഞ്ഞു, ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ച് ഉപയോഗിക്കാം.