മൈദ – 1 കപ്പ്
റവ – 1 കപ്പ്
ഉപ്പ് – 1 ടീസ്പൂൺ
നെയ്യ് – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
ചേരുവകളെല്ലാം നന്നായി കൈകൊണ്ടു യോജിപ്പിച്ച് എടുക്കുക.
ഇതിലേക്കു കുറേശ്ശെ വെള്ളം ചേർത്തു ചാപ്പാത്തിയ്ക്കു കുഴയ്ക്കുന്നതിലും കൂടുതൽ അയവിൽ കുഴച്ച് എടുക്കുക. ഈ മാവ് പത്തു മിനിറ്റ് കോട്ടൺ തുണികൊണ്ടു മൂടി വയ്ക്കണം.
ഈ ഉരുളയെ സമാനമായ മൂന്നു ഭാഗങ്ങളായി തിരിക്കാം. ചപ്പത്തിയ്ക്കു പരത്തുന്നതുപോലെ മൈദ ചേർത്തു വട്ടത്തിൽ പരത്തി എടുക്കാം. വട്ടത്തിലുള്ള കട്ടർ(സ്റ്റിൽ ഗ്ലാസ്) ഉപയോഗിച്ച് ചെറിയ വട്ടത്തിൽ മുറിച്ച് എടുക്കാം. ഇതിൽ ഫോർക്ക് ഉപയോഗിച്ച് ചെറിയ ഹോൾസ് ഇടാം. ചൂടായ എണ്ണയിൽ ഇടത്തരം തീയിൽ വറുത്തെടുക്കാം.
ചാട്ട് മസാല തയാറാക്കാൻ
ഒരു ബൗളിൽ തയാറാക്കിയ പാപ്‌ഡി ഛാട്ട് നിരത്താം, ഇതിനു മുകളിലായി വേവിച്ച ഉരുക്കിഴങ്ങു പൊടിച്ചത്, സവാള ചെറുതായി അരിഞ്ഞത്, തൈര്(ആവശ്യമെങ്കിൽ അൽപം മധുരം ഇതിൽ ചേർക്കാം), ഇതിനു മുകളിലായി മല്ലിയില ചട്ണി, പുളി ചട്ണി, മസാലപ്പൊടികൾ രുചിക്ക് അനുസരിച്ച്, ബ്ലാക്ക് സോൾട്ട്, ജീരകപ്പൊടി, ഉപ്പ്, സേവ് എന്നിവ ചേർക്കാം. കളർഫുൾ ആക്കാൻ മാതളനാരങ്ങയുടെ അല്ലികൾ ചേർത്തു വിളമ്പാം.