ചേരുവകൾ
അവൽ – 1 ഗ്ലാസ്
ഉരുളക്കിഴങ്ങ് – 2
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
മുളകുപൊടി – 1 ടേബിൾ സ്പൂൺ
ഗരം മസാല – 1ടീസ്പൂൺ
മല്ലിയില
ഉപ്പ്
വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
അവൽ കഴുകി കുറച്ചു നേരം മാറ്റിവയ്ക്കുക. കുതിർന്ന അവലിൽ ഉരുളക്കിഴങ്ങു വേവിച്ചത് ഉടച്ചതും ബാക്കിയെല്ലാ ചേരുവകളും ചേർത്തു കുഴച്ച് ഇഷ്ടമുള്ള ആകൃതിയിൽ എടുക്കാം. ഇത് ചൂടായ എണ്ണയിൽ വറത്തു കോരി എടുക്കാം. നല്ല ടേസ്റ്റുള്ള നാലുമണി പലഹാരം തയ്യാർ.