ചേരുവകൾ :
എല്ലില്ലാത്ത ചിക്കൻ വേവിച്ചെടുത്തത് – 250 ഗ്രാം
സവാള അരിഞ്ഞത് – 1 കപ്പ്
ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് – 1 ടേബിൾ സ്പൂൺ
കാപ്‌സിക്കം ചെറുതായി മുറിച്ചത് -1/4 കപ്പ്
മല്ലിയില
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾപ്പൊടി -1/4 ടീ സ്പൂൺ
കുരുമുളകുപൊടി – 1/4 ടീ സ്പൂൺ
ഗരം മസാല -1/4 ടീ സ്പൂൺ
ക്രീം ചീസ് – 3 ടേബിൾ സ്പൂൺ
ബ്രഡ് പീസ് – 8
ബീറ്റൺ എഗ്ഗ് – 1
ബ്രഡ് പൊടിച്ചത് – 1/4 കപ്പ്
തയാറാക്കുന്ന വിധം
ചൂടായ ഫ്രൈയിങ് പാനിലേക്ക് എണ്ണ ഒഴിച്ചു സവാള, ഇഞ്ചി–വെള്ളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്തു നന്നായി വഴറ്റി എടുക്കുക. അതിലേക്കു വേവിച്ച ചിക്കനും ചെറുതായി അരിഞ്ഞ കാപ്‌സിക്കവും ചേർത്തു വഴറ്റുക. എല്ലാം ഒന്നു യോജിച്ചു വരുമ്പോൾ കുരുമുളകുപൊടി, ഗരം മസാല എന്നിവ ചേർക്കുക.
മല്ലിയില കൂടി ഇട്ടു യോജിപ്പിക്കാം. പാൻ അടുപ്പിൽ നിന്നും മാറ്റി ക്രീം ചീസ് കൂടി ചേർത്തു മാറ്റി വയ്ക്കുക.
ബ്രഡ് ഒരു മിനിറ്റ് ആവി കയറ്റി ഒന്നു പരത്തി എടുക്കുക.
ഒരു കട്ടർ ഉപയോഗിച്ചു ഹാഫ്മൂൺ പോലെ കട്ട് ചെയ്തു ഫില്ലിങ് വച്ചു മടക്കി എടുക്കുക. ഇതു മുട്ടയിൽ മുക്കിയെടുത്തു ബ്രഡ് പൊടിയിൽ റോൾ ചെയ്ത് എടുക്കാം. ചൂടായ എണ്ണയിൽ പൊരിച്ചെടുക്കാം. നല്ല ക്രീമി ചിക്കൻ ഹാഫ്മൂൺ ചൂടോടെ വിളമ്പാം.