ചക്കപ്പഴവും റവയും ചേർത്തൊരു പലഹാരം

ചേരുവകൾ

•ചക്കപ്പഴം ചെറുതായി അരിഞ്ഞത് – നാലര കപ്പ്
•തേങ്ങാപ്പാൽ – രണ്ട് കപ്പ്
•പഞ്ചസാര – അര കപ്പ്
•വറുത്ത റവ – മുക്കാൽ കപ്പ്
•അണ്ടിപ്പരിപ്പ് – 1 ടേബിൾസ്പൂൺ
•മുന്തിരി – 1 ടേബിൾസ്പൂൺ
•നെയ്യ് – 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

• ഒരു ഫ്രൈയിങ് പാനിൽ നെയ്യ്‌ ഒഴിച്ച് അണ്ടിപരിപ്പും ഉണക്ക മുന്തിരിയും വറുത്ത ശേഷം അരിഞ്ഞു വച്ച ചക്ക ചേർക്കുക. ഇതിലേക്കു പഞ്ചസാരയും തേങ്ങാപ്പാലും ഒഴിച്ചു നന്നായി വേവിക്കുക. ശേഷം കുറുകി വരുമ്പോൾ റവയും ചേർത്തു നന്നായി വരട്ടിയെടുക്കുക.

• ഇനി തീ ഓഫ് ആക്കി ചെറിയ ചൂടിൽ ഇത് ഉരുട്ടിയെടുക്കാം, സ്വാദിഷ്ടമായ പലഹാരം റെഡി.

Leave a Reply

Your email address will not be published. Required fields are marked *