ചേരുവകൾ
ഉരുളകിഴങ്ങു വേവിച്ചത് – 2 എണ്ണം
ചുവന്ന മുളക് ചതച്ചത് – 1 ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
വെണ്ണ – 20 ഗ്രാം
അരിപ്പൊടി – 1/4 കപ്പ്
കോൺഫ്ലോർ – 1/4 കപ്പ്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങു വേവിച്ചത് നന്നായി ഒട്ടും കട്ടയില്ലാതെ പൊടിച്ചെടുക്കുക. അതിലേക്കു വെണ്ണയും ഉപ്പും ചേർത്തു നന്നായി കുഴച്ചെടുക്കുക. ശേഷം അതിലേക്കു കുരുമുളകു പൊടിയും ചതച്ച മുളകും അരിപ്പൊടിയും കോൺഫ്ലോറും ചേർത്തു നന്നായി യോജിപ്പിക്കാം. നല്ല കട്ടിയിൽ ഈ മാവ് തയാറാക്കാം. മാവെടുത്തു കൈകൊണ്ട് ഇഷ്ടത്തിനനുസരിച്ചു നീളമുള്ള വടിയുടെ ഷേപ്പിൽ വറുത്തെടുക്കാം. സോസിനൊപ്പം കഴിക്കാം.