സ്ട്രോബറി സ്മൂത്തി

ചേരുവകൾ

സ്ട്രോബെറി – 12 എണ്ണം
പാൽ – 1 കപ്പ്
വാനില ഐസ്ക്രീം – 3 സ്കൂപ്
പഞ്ചസാര – 3 ടീസ്പൂൺ
തയാറാക്കുന്ന വിധം

സ്ട്രോബെറി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലേക്കു സ്ട്രോബെറി കഷ്ണങ്ങളും പഞ്ചസാരയും അര കപ്പ് പാലും ചേർത്തു നന്നായി അടിച്ചെടുക്കുക. അടിച്ചെടുത്ത മിക്സിലേക്കു 3 സ്കൂപ്പ് വാനില ഐസ്ക്രീമും അരക്കപ്പ് പാലും ചേർത്ത് ഒന്ന് കൂടി അടിച്ചെടുക്കുക. ഈസി, ടേസ്റ്റി സ്ട്രോബറി സ്മൂത്തി റെഡി.

Leave a Reply

Your email address will not be published. Required fields are marked *