ചേരുവകൾ
പൊട്ടു കടല – കാൽ കിലോ
വറ്റൽ മുളക് – 10 എണ്ണം
വെളുത്തുള്ളി – 5 അല്ലി
ഉണക്ക തേങ്ങ (കൊപ്ര ) – കാൽ കിലോഗ്രാം
ഉപ്പ് – ഒന്നര സ്പൂൺ
തയാറാക്കുന്ന വിധം
പൊട്ടുകടല ചെറിയ തീയിൽ നന്നായി വറത്തു മാറ്റിയ ശേഷം, ചുവന്ന മുളകും വെളുത്തുള്ളിയും വറുത്തു മാറ്റി വയ്ക്കുക. ഉണക്ക തേങ്ങ നന്നായി വറുത്തു അതും മറ്റു ചേരുവകളും മിക്സിയുടെ ജാറിലേക്ക് ഇട്ട് ഉപ്പും ചേർത്തു നന്നായി പൊടിച്ച് എടുക്കുക.
ആന്ധ്രാ ഹോട്ടലിലും വീടുകളിലും ചോറിന്റെ കൂടെ കഴിക്കുന്ന ഒന്നാണ് ഈ പൊടി. വളരെ രുചികരവും കുറെ കാലം സൂക്ഷിച്ചു വയ്ക്കാവുന്നതും ആണ്.