ആവശ്യമുള്ള സാധനങ്ങൾ
മുരിങ്ങക്കായ – 2 കപ്പ്
അട മാങ്ങാ ഡ്രൈ അച്ചാർ – 3 സ്പൂൺ
വെള്ളം – ഒരു ഗ്ലാസ്
ഉപ്പ് – 1 സ്പൂൺ
തേങ്ങ – 1/2 കപ്പ്
പച്ചമുളക് – 1 എണ്ണം
മുളകുപൊടി – 1 സ്പൂൺ
കറിവേപ്പില – 2 തണ്ട്
മഞ്ഞൾപ്പൊടി – 1/2 സ്പൂൺ
തയാറാക്കുന്ന വിധം
ഒരു മൺ ചട്ടിയിൽ മുരിങ്ങക്കായയും അട മാങ്ങാ അച്ചാറും ഒന്നിച്ചു ചേർത്തു വെള്ളം, ഉപ്പ് എന്നിവ ചേർത്തു വേവിക്കുക. മിക്സിയുടെ ജാറിൽ തേങ്ങ, കറിവേപ്പില, പച്ചമുളക്, മഞ്ഞൾപ്പൊടി എന്നിവ ചതച്ചു വേവിച്ച മുരിങ്ങക്കായയിൽ ചേർത്തു നന്നായി വെന്തു കുറുകുമ്പോൾ കറിവേപ്പിലയും ചേർത്തു ഒന്നു വെള്ളം വറ്റുമ്പോൾ തീ അണയ്ക്കാം. ചെറു ചൂടോടെ വിളമ്പാം.