മുട്ട ബജി

ചേരുവകൾ

1. കടലമാവ്– അരക്കപ്പ്

അരിപ്പൊടി – ഒരു ചെറിയ സ്പൂൺ

2. വെള്ളം – പാകത്തിന്

3. വനസ്പതി ഉരുക്കിയത് – ഒരു ചെറിയ സ്പൂൺ

4. ചുവന്നുള്ളി പൊടിയായി അരിഞ്ഞത്– നാലു ചെറിയ സ്പൂൺ

പച്ചമുളകു പൊടിയായി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

കറിവേപ്പില പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

പെരുംജീരകം പൊടിച്ചത് – അര ചെറിയ സ്പൂൺ

ഉണക്കമല്ലി മുഴുവനെ – രണ്ടു ചെറിയ സ്പൂൺ

ബേക്കിങ് സോഡ – ഒരു നുള്ള്

ഉപ്പ് – പാകത്തിന്

5. മുട്ട ചെറിയ കഷണങ്ങളാക്കിയത് – രണ്ടു കപ്പ്

6. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙കടലമാവും അരിപ്പൊടിയും വലിയ കണ്ണുള്ള അരിപ്പയിൽ ഇടഞ്ഞു വയ്ക്കണം.

∙ഇതിൽ വെള്ളം ചേർത്തു കുറുകെ കലക്കി വയ്ക്കുക.

∙വനസ്പതിയും ചേർത്തു നന്നായി കലക്കിയശേഷം നാലാമത്തെ ചേരുവ ചേർത്തു യോജിപ്പിക്കണം.

∙ഇതിലേക്കു മുട്ട ചേർത്തു പൊടിഞ്ഞു പോകാതെ ഇളക്കുക.

∙ചൂടായ എണ്ണയിൽ ഓരോ ചെറിയ സ്പൂൺ മാവു വീതം കോരിയൊഴിച്ചു നന്നായി കരുകരുപ്പാകുമ്പോൾ കോരിയെടുക്കാം.

∙ചൂടോടെ ടുമാറ്റോ സോസിനൊപ്പം വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *