ചേരുവകൾ
തക്കാളി – 3 വലുത്
ബസ്മതി അരി – ഒരു കപ്പ്
ഏലക്ക – 5
ഗ്രാമ്പൂ – 3
വഴനയില – 1
കറുവപ്പട്ട – ഒരു ചെറിയ കഷണം
സവാള – 2
പച്ചമുളക് – 5
ഇഞ്ചി പേസ്റ്റ് – ഒരു ടീസ്പൂൺ
വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
കാശ്മീരി മുളകുപൊടി – ഒരു ടീസ്പൂൺ
മല്ലിപ്പൊടി – ഒരു ടീസ്പൂൺ
പെരുംജീരകം പൊടിച്ചത് – ഒരു ടീസ്പൂൺ
കാരറ്റ് – 1
ബീൻസ് – 10
മല്ലിയിലയും പുതിനയിലയും അരിഞ്ഞത് – ഒരു പിടി
ഉപ്പ് – ആവശ്യത്തിന്
നെയ്യ് – 4 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് – കാൽകപ്പ്
ഉണക്കമുന്തിരി – കാൽ കപ്പ്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
രണ്ട് വലിയ തക്കാളി തിളച്ച വെള്ളത്തിൽ ഒരു മിനിറ്റ് മുക്കി വയ്ക്കുക. തൊലി കളഞ്ഞതിനുശേഷം മിക്സിയിൽ നല്ല മയത്തിൽ അരച്ചെടുക്കുക.
ബസ്മതി അരി 30 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ മൂന്ന് ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി ഏലയ്ക്ക, ഗ്രാമ്പൂ, കറുവപ്പട്ട, വഴനയില ഇവ മൂപ്പിക്കുക.
ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും ചേർത്തു വഴറ്റുക.
സവാള ഇളം ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി പേസ്റ്റും വെളുത്തുള്ളി പേസ്റ്റും ചേർക്കുക.
പച്ചമണം മാറുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, പെരുംജീരകം പൊടിച്ചത് ഇവ ചേർക്കുക.
തക്കാളി അരച്ചത് ചേർത്ത് വെള്ളം വറ്റി എണ്ണ തെളിയുന്നതുവരെ വരട്ടുക.
രണ്ട് കപ്പ് വെള്ളം, കാരറ്റ്, ബീൻസ്, മല്ലിയിലയും പുതിനയിലയും അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, ഒരു തക്കാളി അരിഞ്ഞത് ഇവ ചേർക്കുക.
നന്നായി വെട്ടി തിളയ്ക്കുമ്പോൾ ബസ്മതി അരി ഇടുക.
വെള്ളം വറ്റി അരിയുടെ അതേ ലെവലിൽ എത്തുമ്പോൾ അടച്ചുവച്ചു ചെറിയ തീയിൽ എട്ടു മുതൽ 10 മിനിറ്റ് വരെ വേവിക്കുക.
ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്ത് ബിരിയാണിയിൽ ചേർക്കാം.
അൽപം മല്ലിയിലയും പുതിനയിലയും കൂടി വിതറാം.