ചേരുവകൾ
ഓറഞ്ച് – 2 എണ്ണം
ഇഞ്ചി – 2 ടേബിൾസ്പൂൺ
പുതിനയില – 10 എണ്ണം
നാരങ്ങാനീര് – 1 ടേബിൾ സ്പൂൺ
പഞ്ചസാര – 4 ടീസ്പൂൺ
ഉപ്പ്- 1/8 ടീസ്പൂൺ
സോഡാ – 1 എണ്ണം
പച്ചമുളക് – 1 എണ്ണം
തയാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്കു തൊലി കളഞ്ഞ ഓറഞ്ച് അല്ലികളും പുതിനയും ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്തു 30 സെക്കന്റ് അടിച്ചെടുക്കുക. ഈ മിക്സ് നന്നായി അരിച്ചെടുക്കുക. അരിച്ചെടുത്ത ജൂസും നാരങ്ങാ നീരും ഉപ്പും പഞ്ചസാരയും ചേർത്തു നന്നായി മിക്സിയിൽ അടിച്ചെടുക്കുക. ഒരു ഗ്ലാസ്സിലേക്കു പകുതി ജൂസ് ഒഴിച്ചു ഒരു പച്ചമുളകു കീറി ഇട്ടു നന്നായി ഇളക്കുക. അതിലേക്കു സോഡാ കൂടി ഒഴിക്കുക. ഓറഞ്ച് സോഡാ റെഡി.