ചേരുവകൾ
ചക്കക്കുരു – 8-10 എണ്ണം
വെള്ളം – 1 ഗ്ലാസ്
ഏലക്കായ – 2 എണ്ണം
പഞ്ചസാര – 10 സ്പൂൺ
പാൽ – 2 ഗ്ലാസ്
തയാറാക്കുന്ന വിധം
ചക്കക്കുരു ചതച്ചു തൊലി കളഞ്ഞു പ്രഷർ കുക്കറിൽ അല്പം വെള്ളം ഒഴിച്ചു 4 വിസിൽ വരെ വേവിക്കുക.
വേവിച്ച ചക്കക്കുരു ചൂടാറിയ ശേഷം മിക്സിയുടെ ജാറിൽ ഇട്ടു പഞ്ചസാരയും ഏലക്കായും ചേർത്ത് അരച്ചെടുക്കുക. ഇനി കാച്ചി തണുപ്പിച്ച പാൽ ജാറിൽ ഒഴിച്ച് ഒന്നുകൂടി അടിച്ചെടുക്കുക.
ദാഹവും വിശപ്പും മാറി ഉന്മേഷം നൽകും ചക്കക്കുരു ഷെയ്ക്ക് തയ്യാർ.