പ്രധാന ചേരുവ
1 കപ്പ് റാഗി
2 എണ്ണം വാൽനട്ടുകൾ
1/2 കപ്പ് ശർക്കര
2 ടേബിൾസ്പൂൺ നെയ്യ്
ആവശ്യത്തിന് കറുത്ത ഏലയ്ക്ക
ആവശ്യത്തിന് വെള്ളം
ഒരു ബൗളിൽ വറുത്തെടുത്ത റാഗിപ്പൊടി, ശർക്കര പൊടിച്ചത്, നെയ്യ് എന്നിവ എടുത്ത് ഇവയെല്ലാം നന്നായി ചേർത്തിളക്കുക.
ആവശ്യത്തിന് വെള്ളം കൂടെ ചേർത്ത് നന്നായി ഇളക്കി മാവ് തയ്യാറാക്കുക. വെള്ളത്തിന് പകരം പാല് ചേർക്കാവുന്നതാണ്.
ഇതിലേയ്ക്ക് ഒരു നുള്ള് ഏലയ്ക്കാ പൊടി കൂടെ ചേർത്ത ശേഷം ലഡ്ഡു ഷേപ്പിൽ ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. അതിന് ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള ഡ്രൈ ഫ്രൂട്ട്സ് കൊണ്ട് അലങ്കരിക്കാം. ഇവിടെ വാൾനട്ട് ആണ് ഉപയോഗിച്ചിരിക്കുന്നത്.
ഒന്നോ രണ്ടോ ലഡ്ഡു കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതായി തോന്നും. ആരോഗ്യകരമായ മധുരം തിരയുകയാണെങ്കിൽ ഈ ലഡ്ഡു പരീക്ഷിക്കാം.