ചേരുവകൾ
കോവയ്ക്ക – 250 ഗ്രാം
മയൊണൈസ് – 3 ടേബിൾ സ്പൂൺ
പച്ച മാങ്ങ – 1 എണ്ണത്തിന്റെ പകുതി
പുതിനയില – 1 പിടി
മല്ലിയില – 1 പിടി
പച്ചമുളക് – 1 എണ്ണം
ക്രീം ചീസ് – 2 ടേബിൾ സ്പൂൺ
വെളുത്തുള്ളി– 2 അല്ലി
ഉപ്പ് – ആവശ്യത്തിന്
മാതളനാരങ്ങ – 1 എണ്ണം
തയാറാക്കുന്ന വിധം
കോവയ്ക്ക കനം കുറച്ച് നീളത്തിൽ അരിയുക. മാങ്ങ ചെറിയ കഷണങ്ങൾ ആയി അരിഞ്ഞത്, പുതിനയില, മല്ലിയില, പച്ചമുളക്, വെളുത്തുള്ളി, ഉപ്പ് എന്നിവ ആദ്യം മിക്സിയിൽ ഒന്നു അടിച്ചെടുക്കുക. അതിനുശേഷം മയണൈസ് സോസും, ക്രീം ചീസും ചേർത്ത് വീണ്ടും ഒന്നു കൂടി അടിക്കുക. അരിഞ്ഞു വച്ചിരിക്കുന്ന കോവയ്ക്ക ഒരു ബൗളിലേക്ക് മാറ്റുക. ഇനി കോവയ്ക്കയിലേക്ക് അരച്ചു വച്ചിരിക്കുന്ന മിക്സ് ഒഴിച്ച് അതിനു മേലെ മാതളനാരങ്ങയുടെ അല്ലി വിതറി കൊടുക്കുക. കോവയ്ക്ക സാലഡ് റെഡി.