ക്രിസ്പി മുറുക്ക്

ചേരുവകൾ

അരിപ്പൊടി – 3 കപ്പ്‌
ഉഴുന്നു പരിപ്പ് – 1/4 കപ്പ്‌
വെണ്ണ – 3 ടേബിൾ സ്പൂൺ
മുളകുപൊടി – 2 ടീസ്പൂൺ
കായപ്പൊടി – 3/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഉഴുന്നു പരിപ്പ് ചെറു തീയിൽ എണ്ണയില്ലാതെ വറുത്തെടുത്തു തരിയില്ലാതെ പൊടിച്ചെടുക്കുക.

ഒരു ബൗളിൽ അരിപ്പൊടിയും ഉഴുന്നു പൊടിയും വെണ്ണയും മുളകുപൊടിയും കായപ്പൊടിയും ഉപ്പും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിനു വെള്ളം ചേർത്തു സ്മൂത്തായി കുഴച്ചെടുക്കുക. 5 മിനിറ്റ് അടച്ചു വയ്ക്കുക.

സേവനാഴിയിൽ ചില്ലിട്ടു ചൂടായ എണ്ണയിലേക്കു പിഴിഞ്ഞു കൊടുത്തു വറത്തു കോരുക. നല്ല സൂപ്പർ ക്രിസ്പി മുറുക്ക് റെഡി. വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *