ചേരുവകൾ
•റവ – ഒരു കപ്പ്
•അവൽ – ഒരു കപ്പ്
•തൈര് – മുക്കാൽ കപ്പ്
•വെള്ളം – ഒരു കപ്പ്
•ചെറിയ ഉള്ളി – 4 എണ്ണം
•ജീരകം – 1/2 ടീസ്പൂൺ
•ഉപ്പ് – 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
•മിക്സിയുടെ ഒരു ജാറിലേക്കു റവയും അവലും ഇട്ട് നന്നായി പൊടിച്ചെടുക്കുക. ശേഷം ബാക്കി ചേരുവകൾ എല്ലാം ചേർത്തു നന്നായി അരച്ചെടുക്കുക.
•ഇതിലേക്ക് അര ടീസ്പൂൺ ഈനൊ സാൾട്ട് ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു ചൂടായ ദോശക്കല്ലിൽ കോരി ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കുക. ചമ്മന്തി കൂട്ടി കഴിക്കാം.