മാംഗോ പുഡിങ്

ചേരുവകൾ

1. സ്പഞ്ച് കേക്ക് – 200-250 ഗ്രാം, സ്ലൈസ് ചെയ്തത്
2. മാംഗോ ജ്യൂസ് – ഒരു കപ്പ്
3. മാംഗോ ജാം – കാൽ കപ്പ്, അൽപം വെള്ളം ചേർത്തു കുറുകിയ പരുവത്തിലാക്കിയത്
4. മാമ്പഴം കഷണങ്ങളാക്കിയത് -പാകത്തിന്
5. കസ്റ്റഡ് പൗ‍ഡർ -രണ്ടര വലിയ സ്പൂൺ, പാൽ ചേർത്തു കുറുക്കി കസ്റ്റഡ് തയാറാക്കിയത്
6. ബദാം കുതിർത്തു തൊലി കളഞ്ഞു സ്ലൈസ് ചെയ്തത് – കാൽ കപ്പ്
7. തേങ്ങ ചുരണ്ടിയത് – മുക്കാൽ കപ്പ്
പഞ്ചസാര – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙അഞ്ചു കപ്പ് വെള്ളം ഒഴിച്ചുവയ്ക്കാവുന്ന വലുപ്പമുള്ള ഒരു ബൗൾ തയാറാക്കി വയ്ക്കണം.
∙സ്പഞ്ച് കേക്ക് സ്ലൈസുകൾ മാംഗോ ജ്യൂസിൽ കുതിർത്ത ശേഷം ബൗളിന്റെ അടിയിലും വശങ്ങളിലും നിരത്തണം.
∙ഇതിനു മുകളിൽ ജാം മിശ്രിതം നിരത്തിയ ശേഷം മാങ്ങാക്കഷണങ്ങൾ നിരത്തുക.
∙അതിനു മുകളിൽ അൽപം കസ്റ്റഡ് ഒഴിച്ച ശേഷം ബദാം അരിഞ്ഞതു നിരത്തണം.
∙ഇങ്ങനെ വീണ്ടും പല നിരകൾ തയാറാക്കി, ഏറ്റവും മുകളിൽ മാങ്ങാക്കഷണങ്ങൾ നിരത്തണം.
∙തേങ്ങ ചുരണ്ടിയതു പഞ്ചസാരയും ചേർത്തിളക്കി ഇളംബ്രൗൺ നിറത്തിൽ വറുത്തു പുഡിങ്ങിനു മുകളിൽ വിതറി വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *