ചേരുവകൾ
1. കണ്ണിമാങ്ങ അൽപം ഞെടുപ്പോടെ – ഒരു കിലോ
കല്ലുപ്പ് – കാൽ കിലോ
തിളപ്പിച്ചാറിയ വെള്ളം – അര ലീറ്റർ
2. കശ്മീരി മുളകുപൊടി – 7 വലിയ സ്പൂൺ
3. കടുകുപരിപ്പ് – 3 ചെറിയ സ്പൂൺ
ഉലുവാപ്പൊടി – അര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
4. എള്ളെണ്ണ – 5 വലിയ സ്പൂൺ
പാകം ചെയ്യുന്നവിധം
കണ്ണിമാങ്ങയിൽ ഉപ്പും വെള്ളവും ചേർത്തിളക്കി ഒരാഴ്ച വയ്ക്കണം. മാങ്ങാ ചുളുങ്ങിത്തുടങ്ങുമ്പോൾ അച്ചാറിടാം.
മുളകുപൊടി മെല്ലെ ചൂടാക്കി മാങ്ങയിൽനിന്ന് ഊറ്റിയെടുത്ത വെള്ളത്തിൽ മൂന്നാമത്തെ ചേരുവയ്ക്കൊപ്പം ചേർത്തിളക്കുക.
എള്ളെണ്ണ ചൂടാക്കിയത് അതിൽ ഒഴിച്ച് ഉണങ്ങിയ ഭരണിയിലാക്കി തുണികൊണ്ടു മൂടിക്കെട്ടി വയ്ക്കണം.
ഒരു മാസത്തിനു ശേഷം തുറന്ന് മുകളിൽ പൂപ്പൽ പിടിച്ചിട്ടുണ്ടെങ്കിൽ അത് ശ്രദ്ധയോടെ നീക്കി ഇളക്കി വച്ച് ഉപയോഗിക്കാം.