താറാവു ഫ്രൈ

ചേരുവകൾ

1. താറാവ് (ബ്രോയ്‌ലർ എങ്കിൽ നന്ന്) – ഒന്നരക്കിലോ

2. വറ്റൽമുളക് – 20, അരി കളഞ്ഞത്
ചുവന്നുള്ളി – 24
വെളുത്തുള്ളി – 15 അല്ലി + ഒരു ചെറിയ സ്പൂൺ
ഇഞ്ചി – രണ്ടിഞ്ചു കഷണം + അര ചെറിയ സ്പൂൺ പൊടിയായി അരിഞ്ഞത്
കുരുമുളക് – അര ചെറിയ സ്പൂൺ
ജീരകം – കാൽ ചെറിയ സ്പൂൺ
ഉലുവ – കാൽ ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി, ഉപ്പ് – പാകത്തിന്
3.എണ്ണ – പാകത്തിന്
4.ചുവന്നുള്ളി – ആറ്
ചറിയ ഉരുളക്കിഴങ്ങ് – ആറ്
ബീൻസ് – ആറ്, രണ്ടിഞ്ചു കഷണങ്ങളാക്കിയത്
കാരറ്റ് – ഒന്ന്, കഷണങ്ങളാക്കിയത്
ഗ്രീൻപീസ് – അരക്കപ്പ്
5.സോയാസോസ് – ഒരു വലിയ സ്പൂൺ
6.വിനാഗിരി – ഒരു ചെറിയ സ്പൂൺ
പഞ്ചസാര – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ താറാവ് വലിയ കഷണങ്ങളായി മുറിച്ചു വൃത്തിയാക്കി വയ്ക്കണം.
∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു താറാവു കഷണങ്ങളിൽ പുരട്ടി അരമണിക്കൂർ വയ്ക്കണം.
∙ ഫ്രൈയിങ് പാനിൽ അൽപം എണ്ണ ചൂടാക്കി കഷണങ്ങൾ ചേർത്തു വറുത്തെടുക്കണം.
∙ വറുത്ത എണ്ണ അരിച്ചു മാറ്റി വയ്ക്കുക.
∙വറുത്ത കഷണങ്ങളിൽ നാലു കപ്പ് വെള്ളം ചേർത്തു വേവിച്ചു വയ്ക്കണം. വെന്ത ശേഷം രണ്ടു കപ്പ് ഗ്രേവി ഉണ്ടാവണം.
∙നാലാമത്തെ ചേരുവ ഓരോന്നും ആവിയിൽ വേവിച്ചു വയ്ക്കണം.
∙അൽപം എണ്ണയിൽ ചുവന്നുള്ളിയും ഉരുളക്കിഴങ്ങും വഴറ്റിയ ശേഷം ബാക്കി പച്ചക്കറികളും ചേർത്തു നിറം മാറാതെ വഴറ്റി വാങ്ങി വയ്ക്കുക.
∙ഒരു ഫ്രൈയിങ് പാനിൽ താറാവു വറുത്ത എണ്ണ ചൂടാക്കി, (ആവശ്യമെങ്കിൽ കൂടുതൽ എണ്ണ ചേർക്കാം) സോയാസോസ് ചേർത്തിളക്കി പതഞ്ഞു വരുമ്പോൾ താറാവു വേവിച്ച ഗ്രേവിയും വിനാഗിരിയും പഞ്ചസാരയും ഉപ്പും ചേർത്തിളക്കുക.
∙ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന താറാവു കഷണങ്ങളും ചേർത്തിളക്കി ഗ്രേവി കുറുക്കി വാങ്ങണം.
∙വിളമ്പാനായി, വീതിയുള്ള പാത്രത്തിൽ താറാവെടുത്ത്, മുകളിൽ വഴറ്റി വച്ചിരിക്കുന്ന പച്ചക്കറികൾ നിരത്തി അലങ്കരിച്ചു വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *