ചേരുവകൾ
മീറ്റ് കുക്ക് ചെയ്യാൻ
1. മട്ടൺ – 750 ഗ്രാം (ലെഗ് – റിബ് ജോയിന്റ് ) 6 കഷണങ്ങളാക്കിയത്
2. കറുത്ത ഏലക്ക – 2 (bari elaichi)
3. പെരുംജീരകം – 1 ടീസ്പൂൺ
4. സവാള – ¼
5. ഉപ്പ് – 1 ടീസ്പൂൺ
റൈസ് തയാറാക്കാൻ
1. കാരറ്റ് നീളത്തിൽ അരിഞ്ഞത് – 630 ഗ്രാം
2. ബട്ടർ / നെയ്യ് – 2-3 ടേബിൾസ്പൂൺ
3. ഷാ ജീര – 1 ടീസ്പൂൺ
4. നീളത്തിലുള്ള ബസ്മതി റൈസ് – 2.5 കപ്പ്
അലങ്കരിക്കാൻ
1. സവാള നീളത്തിൽ അരിഞ്ഞ് വറുത്തെടുത്തത് – 2
2. കറുത്ത മുന്തിരി ഉണങ്ങിയത് – ഒരു കൈപ്പിടി
3. ബദാം, സ്വീറ്റ് ആപ്രിക്കോട്ട് കെനൽ മിക്സ് – ഒരു കൈപ്പിടി
4. ബട്ടർ – 1 ടീസ്പൂൺ (നട്സ് വറുക്കാൻ ആവശ്യത്തിന്)
5. റിഫൈൻഡ് ഓയിൽ – സവാള വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
1. മട്ടൻ, കറുത്ത ഏലക്ക, പെരുംജീരകം, സവാള, ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക. (പരമ്പരാഗത രീതിയിൽ ചെറുതീയിൽ കൽ ചട്ടിയിൽ സാവധാനമാണ് വേവിച്ച് എടുക്കുന്നത്).
2. മറ്റൊരു പ്രഷർ കുക്കറിൽ ബട്ടർ ചൂടാക്കി കാരറ്റ് വഴറ്റി എടുക്കാം.
3. ഈ സമയം ബദാം, സ്വീറ്റ് ആപ്രിക്കോട്ട് കെനൽ മിക്സ് എന്നിവയും ബട്ടറിൽ വറുത്തു മാറ്റാം. ഈ പാനിലേക്കു റിഫൈൻഡ് ഓയിൽ ഒഴിച്ച് സവാള നീളത്തിൽ അരിഞ്ഞത് വറുത്തെടുത്തു വയ്ക്കാം.
4. മട്ടൻ വെന്ത ശേഷം കഷണങ്ങൾ മാറ്റി ഇതിന്റെ സ്റ്റ്യൂ അരിച്ചെടുക്കാം.
5. നെയ്യ് ചൂടാക്കി വെന്ത മട്ടൺ കഷണങ്ങൾ ചെറിയ തീയിൽ വറുത്തെടുത്തു വയ്ക്കാം.
6. കാരറ്റ് ഫ്രൈ ചെയ്തത്, കഴുകി വൃത്തിയാക്കിയ അരി, വറുത്ത മട്ടൺ കഷണങ്ങൾ, ഷാ ജീരകം, മട്ടൺ വേവിച്ച വെള്ളം അരിച്ചെടുത്തത് (അളന്ന് എടുക്കണം), നെയ്യ് എന്നിവ ആവശ്യത്തിന് ഉപ്പ് ചേർത്തു വേവിക്കാം. അരിയുടെ ഇരട്ടി എന്ന കണക്കിലാണ് വെള്ളം ചേർക്കുന്നത്. വെന്ത ശേഷം വറുത്തെടുത്ത നട്സും സവാളയും ചേർത്ത് അലങ്കരിച്ചു പുലാവ് വിളമ്പാം.