ചക്കപ്രഥമൻ

 

ചേരുവകകൾ;

1. ചക്ക വരട്ടിയത് (നന്നായി പഴുത്തവരിക്കച്ചക്ക ചെറുതായരിഞ്ഞു തരിയില്ലാതെ അരച്ച് ആവശ്യത്തിനു ശർക്കരയും നെയ്യും ചേർത്തു വരട്ടിയെടുക്കണം. ആറു കിലോ ചക്കപ്പഴം അരച്ചതിന് ഒരു കിലോ ശർക്കര എന്നാണു കണക്ക്) – ഒന്നര കിലോ

2. ശർക്കര – ഒന്നര കിലോ
തേങ്ങ ചിരകിയത് – നാല്
(തേങ്ങാ തിരുമ്മി ചതച്ചെടുത്ത ഒന്നാം പാൽ ഒന്നര കപ്പ്, രണ്ടാം പാൽ ആറു കപ്പ്, മൂന്നാം പാൽ രണ്ടര കപ്പ് എന്നിങ്ങനെ എടുക്കണം.)

3. ഏലയ്ക്ക – 12
തേങ്ങാക്കൊത്ത് – നാലു വലിയ സ്പൂൺ
അണ്ടിപ്പരിപ്പ് – 12
നെയ്യ് – രണ്ടു വലിയ സ്പൂൺ

തയാറാക്കുന്ന വിധം

 

∙ശര്‍ക്കര ഉരുക്കി അരിച്ച് ഉരുളിയിൽ അടുപ്പത്തു വയ്ക്കുക.
∙ഇതിൽ ചക്ക വരട്ടിയതു ചേർത്തു നന്നായിളക്കി അലിയിക്കുക. തരിയില്ലാതെ അലിയുമ്പോൾ മൂന്നാം പാൽ ചേർത്തിളക്കി വറ്റിക്കുക.

∙പിന്നീട് രണ്ടാം പാൽ ചേർത്തു പാകത്തിനു കുറുകുമ്പോൾ, ഏലയ്ക്കാപ്പൊടി ചേർത്തു കലക്കിവച്ചിരിക്കുന്ന തലപ്പാൽ ചേർത്തു വാങ്ങുക.

∙തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും നെയ്യിൽ വറുത്തു ചേർക്കുക.

Leave a Reply

Your email address will not be published. Required fields are marked *