ചേരുവകൾ
കാരറ്റ്
ചെറിയ ഉള്ളി
പച്ചമുളക്
ബീൻസ്
കത്രിക്ക
മുരിങ്ങയ്ക്ക
വെള്ളരിക്ക
മസാല തയാറാക്കാൻ ആവശ്യമുള്ളവ
മല്ലിപ്പൊടി – 1 ടീസ്പൂൺ
ജീരകപൊടി – ½ ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
തൈര് – 1 ചെറിയ ബൗൾ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
അടുപ്പ് കത്തിച്ച് ഒരു പാത്രത്തിൽ ഒന്നര കപ്പ് വെള്ളം ഒഴിച്ച് തിളച്ചു കഴിയുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ ഇട്ട് അടച്ചു വച്ച് വേവിക്കുക. ഒരു ബൗളിൽ ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ജീരകപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, 1 ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ചാലിച്ചെടുക്കുക. ഇതിലേക്ക് തൈര് (ഒരു ചെറിയ ബൗൾ) ചേർത്ത് മിക്സ് ചെയ്യുക. ഈ മിക്സ് വെന്ത പച്ചക്കറി കഷണങ്ങളിലേക്ക് ചേർത്ത് കുറച്ച് കറിവേപ്പിലയും (എണ്ണ ചേർക്കണമെന്ന് നിർബന്ധമുള്ളവർക്ക് കുറച്ച് വെളിച്ചെണ്ണ ചേർക്കാം) ചേർത്ത് ഇളക്കി കൊടുക്കുക. തേങ്ങയും എണ്ണയും ചേർക്കാത്ത അവിയൽ റെഡി.