മധുരമുള്ള മാമ്പഴം കൊണ്ട് രുചികരമായി തയാറാക്കുന്ന പഴമാങ്ങാക്കറി

ചേരുവകൾ

1. നല്ല മധുരമുള്ള ചെറിയ നാടൻ മാമ്പഴം
ചുന ചെത്തിയത് – എട്ട്
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്

2. തേങ്ങാ തിരുമ്മിയത് – ഒരു മുറി
ജീരകം – അര ചെറിയ സ്പൂൺ

3. വെള്ളം ചേർക്കാതെ ഉടച്ചെടുത്ത അൽപ്പം പുളിയുള്ള മോര് – അര ലീറ്റർ

4. ഉലുവാ പൊടിച്ചത് – ഒരു ചെറിയ സ്പൂൺ

5. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
കടുക് – ഒരു ചെറിയ സ്പൂൺ
വറ്റൽ മുളക് – രണ്ട് (ഓരോന്നും മൂന്നായി മുറിക്കണം)
കറിവേപ്പില – രണ്ടു തണ്ട്

തയാറാക്കുന്ന വിധം

∙ഒന്നാമത്തെ ചേരുവകൾ ഒന്നിച്ചാക്കി, ഒരു കപ്പു വെള്ളം ചേർത്തു വേവിക്കുക.
∙വെന്തു വരുമ്പോൾ തേങ്ങയും ജീരകവും നന്നായി അരച്ചു ചേർക്കുക.

∙ചേരുവ തിളച്ചു കഷണവുമായി യോജിക്കുമ്പോൾ, മോരു ചേർത്ത് തുടരെയിളക്കി പതഞ്ഞു വരുമ്പോൾ (മോരൊഴിച്ചു പിന്നെ തിളയ്ക്കാൻ പാടില്ല) വാങ്ങി, അൽപ്പം കഴിഞ്ഞ് ഉലുവാപ്പൊടി ചേർക്കുക. അഞ്ചാമത്തെ ചേരുവകൾ വറുത്തിടുക.

Leave a Reply

Your email address will not be published. Required fields are marked *